ഇന്ധനവില കുതിക്കുന്നു; ഇന്നും കൂട്ടി

google news
petrol
 

കൊ​ച്ചി: രാ​ജ്യ​ത്ത് ഇന്നും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്.

ഇതോടെ കൊച്ചിയില്‍ ഡീസലിന് 100 രൂപ 88 പൈസയും പെട്രോളിന് 114 രൂപ 33 പൈസയും നല്‍കേണ്ടി വരും. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 116.32 രൂ​പ​യും ഡീ​സ​ലി​ന് 103.13 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 114.49 രൂ​പ​യും ഡീ​സ​ലി​ന് 101.42 രൂ​പ​യു​മാ​ണ് വി​ല.

ഇന്നലെ പെട്രോളിന് 45 മും ഡിസലിന് 43 പൈസയും കൂടിയിരുന്നു. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് മാത്രം 10 രൂപ 3 പൈസയാണ് കൂട്ടിയത്. ഡീസലിന് 9 രൂപ 69 പൈസയും കൂടി.

Tags