ലോകസമ്പന്നരില്‍ രണ്ടാമനായി ഗൗതം അദാനി

google news
adani
 

ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് ഗൗതം അദാനി. ഫോബ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ 154.7 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി.ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെയും ലൂയിസ് വിട്ടന്റെ ബെര്‍നാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളിക്കൊണ്ടാണ് അദാനി രണ്ടാം സ്ഥാനത്തേക്കെത്തിയത്. 

നിലവില്‍ ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് 273.5 ബില്യണ്‍ ഡോളറുമായി സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്നെയാണ്. കഴിഞ്ഞ മാസം അര്‍നോള്‍ട്ടിനെ പിന്തള്ളി അദാനി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും മസ്‌കിനും ബെസോസിനും പിന്നിലായിരുന്നു. ഫോര്‍ബ്സിന്റെ സമ്പന്നരുടെ പട്ടികയില്‍ ഇപ്പോള്‍ അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തും ബെസോസ് നാലാം സ്ഥാനത്തുമാണ്.

അദാനി പോര്‍ട്ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിങ്ങനെ നീളുന്നു അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍. 
 

Tags