സ്വർണാഭരണം: പണിക്കൂലിയിൽ 50% ഇളവുമായി ജോയ് ആലുക്കാസ്

google news
tt

കൊച്ചി: സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം ഫ്ളാറ്റ് ഡിസ്കൗണ്ടുമായി പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. കൊവിഡ് വ്യാപനത്തിൽ നിന്നുള്ള അതിജീവനത്തിനിടെ സ്വർണവിലയിൽ വൻ ഏറ്റക്കുറച്ചിലുകളാണ് അനുദിനമുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ആഭരണപ്രേമികൾക്ക് ആശ്വാസമേകാനാണ് എല്ലാ ആഭരണങ്ങൾക്കും 50 ശതമാനം ഇളവ് പണിക്കൂലിയിൽ ലഭ്യമാക്കുന്നതെന്ന് ജോയ് ആലുക്കാസ് വ്യക്തമാക്കി.

സ്വർണം, ഡയമണ്ട്, മറ്റ് ജുവലറി കളക്ഷനുകൾ എന്നിവയ്ക്കെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയാണ് ഈടാക്കുന്നത്. വിദഗ്ദ്ധ കലാകാരന്മാരുടെ കലാചാതുരി വ്യക്തമാക്കുന്നതും വൈവിദ്ധ്യം നിറഞ്ഞതുമായ ഹൈ-എൻഡ് ആഭരണങ്ങൾ കുറഞ്ഞവിലയിൽ സ്വന്തമാക്കാനും ഈ ഇളവ് ഉപഭോക്താക്കൾക്ക് നേട്ടമാകും. മാർച്ച് 20വരെയാണ് ഓഫർ.
ഓഫർ കാലയളവിൽ പർച്ചേസ് ചെയ്യുന്ന ആഭരണങ്ങൾക്ക് ഒരുവർഷത്തേക്ക് സൗജന്യ ഇൻഷ്വറൻസും ആജീവനാന്ത സൗജന്യ മെയിന്റനൻസും ലഭിക്കും.

Tags