40,000 കടന്ന് സ്വര്‍ണവില

google news
gold rate
 


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ദ്ധിച്ച് 40240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ കൂടി  5030 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ദ്ധിച്ച് വിപണി വില 4155 രൂപയായി.

അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 1811 ഡോളറാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 55.5 ലക്ഷം രൂപ കടന്നിട്ടുണ്ട്. ഒന്‍പത് മാസത്തിന് ശേഷമാണ് സ്വര്‍ണവില ഇത്രയും ഉയര്‍ന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച് 74 രൂപയായി. എന്നാല്‍ ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 


 

Tags