സ്വര്‍ണവില വീണ്ടും കൂടി; പവന് 120 രൂപയുടെ വര്‍ധവ്

gold
 

 സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 120 രൂപയുടെ വര്‍ധവ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 15 രൂപയുടെ വർദ്ധനവ് ഉണ്ടായി.

കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറവ് ഉണ്ടായിരുന്നു. 

ഏകദേശം മൂന്നാഴ്ചക്കിടെ ആയിരം രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണവില ഉയർന്നിരുന്നു.