കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്

google news
gold img.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.  ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39,760 രൂപയായി. തുടര്‍ച്ചയായ രണ്ട് ദിനം ഉയര്‍ന്നുനിന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞ് 4970 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 50 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4110 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും കുറവ് രേഖപ്പെടുത്തി. ഒരു രൂപയാണ് ഒരു ഗ്രാം  സാധരണ വെള്ളിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം  സാധരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ് വിപണി വില
 

 

Tags