സ്വര്‍ണവിലയില്‍ ഇടിവ്; പവന് 37,880 രൂപ

google news
gold
കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവന് 37,880 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4735 രൂപയായി.
 
യുക്രൈനില്‍ റഷ്യ സൈനിക നടപടി തുടങ്ങിയ ദിവസം മുതല്‍ സ്വര്‍ണ വിപണിയില്‍ വില ഉയര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. സ്വര്‍ണ വില തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

Tags