സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു

t
 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ  മാറ്റമില്ല.  ഇന്നലെ കുത്തനെയുള്ള ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില  38760 രൂപയായി. ഇന്ന് മാറ്റമില്ലാതെ ഇതേ വില തുടരുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 55 രൂപയുടെ കുറവാണു ഇന്നലെയുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4845 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലും വലിയ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് സംഭവിച്ചത്.

ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.  സംസ്ഥാനത്ത് ഇന്ന്18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഇന്നലെ  വൻ ഇടിവാണ് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും രേഖപ്പെടുത്തിയത്. 50 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്നലെ കുറഞ്ഞത്.