സ്വർണവില കുത്തനെ ഇടിഞ്ഞു

google news
1
സംസ്ഥാനത്ത് ഇന്നലെ സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 720 രൂപ ഇടിഞ്ഞ് 37,400 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 4,675 രൂപയിലെത്തി. ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വർണവില 37,000 ന് താഴെപ്പോയത്. മാർച്ച് ഒൻപതിന് സ്വർണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. അതേസമയം, രൂപയുടെ തകർച്ച വരുംദിവസങ്ങളിൽ സ്വർണവിലയിൽ വലിയചാഞ്ചാട്ടങ്ങൾക്ക് വഴിവയ്ക്കും.

Tags