സ്വര്‍ണവില ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

gold
 

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 40,360 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയാണ് കുറഞ്ഞത്.  ഇന്നത്തെ വിപണി വില 5045 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റിന് 10 രൂപ കുറഞ്ഞ് വിപണി വില 4170 രൂപയായി.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക്  75 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.