സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ചാ​ഞ്ചാ​ട്ടം

google news
f
 

കൊ​ച്ചി: സംസ്ഥാനത്ത് ഇന്നും സ്വ​ർ​ണ വി​ല​യി​ൽ ചാ​ഞ്ചാ​ട്ടം തു​ട​രു​ന്നു. രാ​വി​ലെ 40,000 ക​ട​ന്ന പ​വ​ന്‍റെ വി​ല ഉ​ച്ച​യോ​ടെ കു​റ​ഞ്ഞു. വ്യാ​പാ​ര ദി​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ​വ​ന് 1,040 രൂ​പ​യും ഗ്രാ​മി​ന് 130 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ പ​വ​ന് 40,560 രൂ​പ​യി​ലും ഗ്രാ​മി​ന് 5,070 രൂ​പ​യി​ലുമെത്തി.

പക്ഷെ, ഉ​ച്ച​യോ​ടെ പ​വ​ന് 720 രൂ​പ​യും ഗ്രാ​മി​ന് 90 രൂ​പ​യും കു​റ​ഞ്ഞു. നി​ല​വി​ൽ പ​വ​ന് 39,840 രൂ​പ​യും ഗ്രാ​മി​ന് 4,980 രൂ​പ​യു​മാ​ണ് വി​ല. റ​ഷ്യ-​യു​ക്ര​യ്ൻ യു​ദ്ധ​സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​താ​ണ് സ്വ​ർ​ണ വി​ല​യി​ലെ ക​യ​റ്റി​റ​ക്ക​ത്തി​നു കാ​ര​ണമായിരിക്കുന്നത്.

Tags