×

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

google news
gold rate
 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് വില 5310 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കൂടി 42,480 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4,395 രൂപയായി.

2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഒരു പവന് 42000 ആയിരുന്നു അന്ന് വില. 2020ല്‍ അന്താരാഷ്ട്ര സ്വര്‍ണ വില റെക്കോര്‍ഡിലായിരുന്നു. 2077 ഡോളര്‍. രൂപയുടെ വിനിമയ നിരക്ക് 74 ലുമായിരുന്നു.


 

Tags