കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

google news
gold
 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 320 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 39,920 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രൂപയുടെ മൂല്യം താഴ്ന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം 40,000 കടന്നും മുന്നേറിയത്. അതേസമയം, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞ് 4990 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4125 രൂപയാണ് വില.


 

Tags