സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 560 രൂപ കൂടി

google news
rrvv
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 560 രൂപയാണ് കൂടിയത്. ഇന്നത്തെ സ്വര്‍ണ വില പവന് 38720 രൂപ. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4880 ആയി.ഇന്നലെ പവന്‍ വില 320 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 880 രൂപ.

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. മുംബൈ ഓഹരി വിപണി ഇന്നലെ എണ്ണൂറോളം പോയിന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലുണ്ടായ നഷ്ടം 252 പോയിന്റ്.

Tags