സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

google news
gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 36,160 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4520ല്‍ എത്തി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

മാസത്തിൻ്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു പവന്‍ വില. മൂന്നാം തിയതി ഇത് 36,080ലേക്ക് ഉയര്‍ന്നു. പിന്നീട് മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ മാസം അവസാന ദിവസങ്ങളില്‍ സ്വര്‍ണ വില തുടര്‍ച്ചയായി കുറഞ്ഞിരുന്നു.

Tags