സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു

google news
d
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് 22 കാരറ്റ് സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആണ് ഇന്നത്തെ സ്വർണ്ണവില. കഴിഞ്ഞദിവസം 22 കാരറ്റ് സ്വർണ്ണത്തിന് 4635 രൂപയായിരുന്നു  ഗ്രാമിന് വില ഉണ്ടായിരുന്നത്.

യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യ ക്കെതിരെ ലോകരാഷ്ട്രങ്ങൾ പലവിധത്തിലുള്ള ഉപരോധങ്ങളും ഏർപ്പെടുത്തുമെന്ന വാർത്തകളാണ് ഈ നിലയിൽ സ്വർണ്ണവില ഉയരാനുള്ള കാരണമായിരിക്കുന്നത്.18 ക്യാരറ്റ് സ്വർണത്തിന് 3885 രൂപയാണ് ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയും വെള്ളിക്ക് ഗ്രാമിന് 70 രൂപയുമാണ് ഇന്നത്തെ വില. 

Tags