ആഗോളതലത്തിൽ 12000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഗൂഗിൾ

google
 

ക​ലി​ഫോ​ർ​ണി​യ: ആഗോളതലത്തിൽ 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ. ആ​കെ ജീ​വ​ന​ക്കാ​രു​ടെ ആ​റ് ശ​ത​മാ​ന​ത്തെ​യാ​ണ് പ​റ​ഞ്ഞു​വി​ടു​ന്ന​ത്.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ മാ​റ്റം സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​ന​മെ​ന്ന് സി​ഇ​ഒ സു​ന്ദ​ർ പി​ച്ചെ പ​റ​ഞ്ഞു. ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ്യ​ത്യ​സ്ത​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം താ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​രി​ച്ചു​വി​ട​ൽ തീ​രു​മാ​നം ആ​ദ്യം യു​എ​സി​ലാ​കും ന​ട​പ്പാ​ക്കു​ക. പി​ന്നാ​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലും ന​ട​പ്പാ​ക്കും. പി​രി​ച്ചു​വി​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ന​കം ത​ന്നെ ആ​ൽ​ഫ​ബെ​റ്റ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക​ത്വം മൂ​ല​മാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ പി​രി​ച്ചു​വി​ട​ലി​ന് കാ​ല​താ​മ​സം എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
 
അതേസമയം, ഗൂഗിളിന്റെ ഏത് മേഖലയിലുള്ള തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ന്യായമായ ആനുകൂല്യങ്ങൾ കമ്പനി ഉറപ്പാക്കുമെന്നും സുന്ദർ പിച്ചൈ ഇ-മെയിലിലൂടെ അറിയിച്ചു. അർഹതയുള്ള തൊഴിലാളികൾക്ക് അവരുടെ കരാർ പ്രകാരം ബോണസും ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും ലഭിക്കും. മൈക്രോസോഫ്റ്റ് 10,000 തൊഴിലാളികളെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെയും പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ മെറ്റാ, ട്വിറ്റർ തുടങ്ങിയ മറ്റ് കമ്പനികളും തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.