ഹെല്‍ത്ത് വിസ്ത ഇന്ത്യ ഐപിഒയ്ക്ക്

google news
2
കൊച്ചി പോര്‍ട്ടിയ ബ്രാന്‍ഡില്‍ ആശുപത്രിക്ക് പുറത്തുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹെല്‍ത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഒരു രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 56,252,654 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഉപകമ്പനിയായ മെഡിബിസ് ഫാര്‍മയുടെ വികസനത്തിനും, വായ്പകളുടെ തിരിച്ചടവിനും മുന്‍കൂര്‍ അടവിനും, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായിരിക്കും ഉപയോഗിക്കുക.

Tags