'മണി2വേള്‍ഡ്' പ്ലാറ്റ്ഫോമില്‍ പുതിയ ഡിജിറ്റല്‍ സേവനങ്ങളുമായി ഐസിഐസിഐ ബാങ്ക്

google news
tt
കൊച്ചി: ഐസിഐസിഐ ബാങ്കിന്‍റെ ഓണ്‍ലൈന്‍ ഔട്ട്വേര്‍ഡ് റെമിറ്റന്‍സ് പ്ലാറ്റ്ഫോമായ 'മണി2വേള്‍ഡ്' (എം2ഡബ്ല്യു)ല്‍ പുതിയ സേവനങ്ങള്‍  അവതരിപ്പിച്ചു. ഇതുവഴി ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് ഉള്‍പ്പെടെ മെച്ചപ്പെട്ട സേവനം ലഭിക്കും.

 

വിദേശത്തേക്കു പണമയക്കുന്ന മറ്റു ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കെവൈസി പൂര്‍ത്തിയാക്കാനും  ഏതു ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ക്കും ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം (എല്‍ആര്‍എസ്)മിന് കീഴില്‍ 250,000 ഡോളര്‍ വരെ അയക്കാനും ഐസിഐസിഐ ബാങ്ക് സൗകര്യം ഏര്‍പ്പെടുത്തി.

 

മണി റെമിറ്റന്‍സ് സംവിധാനത്തില്‍ തല്‍ക്ഷണ വീഡിയോ കെവൈസി സൗകര്യം ഏര്‍പ്പെടുത്തുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.  മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് മുന്‍പ് ലഭ്യമായിരുന്നതിന്‍റെ പത്തിരട്ടി തുക അയക്കാനാണ് ഇതിനുള്ള പരിധി വര്‍ഷത്തില്‍ 250,000 ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയതിലൂടെ ലഭ്യമാകുന്നത്. എവിടെ വെച്ചും എപ്പോഴും പണം അയക്കാനുള്ള സൗകര്യമാണ് മൊബൈല്‍ ബാങ്കിങ് ആപ്പും റെമിറ്റന്‍സ്           സംവിധാനവും സംയോജിപ്പിച്ചതിലൂടെ ലഭിക്കുന്നത്.

 

മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈല്‍പേയുമായാണ് മണി2വേള്‍ഡിനെ സംയോജിപ്പിച്ചിരിക്കുന്നത്. 21 വിവിധ കറന്‍സികളിലേക്ക് പണമയക്കാന്‍ ഇതിലൂടെ സാധിക്കും. 

 

ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഐസിഐസിഐ ബാങ്ക് ശ്രമിക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് ഇന്‍റര്‍നാഷണല്‍ ബാങ്കിങ് ഗ്രൂപ്പ് മേധാവി ശ്രീരാം എച്ച് അയ്യര്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്കൊപ്പം മറ്റു ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും തികച്ചും സുരക്ഷിതമായ നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായ മണി2വേള്‍ഡ് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags