982 കോടിയുടെ കോവിഡ് ക്ലെയിമുകള്‍ തീര്‍പ്പാക്കി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

google news
ff
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒമ്പത് മാസങ്ങളിലായി 982 കോടി രൂപയുടെ കോവിഡ് 19 സംബന്ധമായ ക്ലെയിമുകള്‍ തീര്‍പ്പാക്കി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 97.9% ആയിരുന്നു ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതം. അന്വേഷണം നടത്താത്ത മരണ ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ശരാശരി 1.4 ദിവസം മാത്രമാണ് കമ്പനി എടുത്തത്.

 

കോവിഡ് മഹാമാരി പശ്ചാത്തലത്തില്‍ ക്ലെയിമുകള്‍ എളുപ്പത്തില്‍ രേഖപ്പെടുത്താനും ട്രാക്ക് ചെയ്യാനും, സുരക്ഷിതവും വേഗമേറിയതും സൗകര്യപ്രദവുമായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്നിഷന്‍ തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകളാണ് കമ്പനി ഉപയോഗിക്കുന്നത്. സേവന അഭ്യര്‍ത്ഥനകള്‍ ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനും പ്രീമിയം പണമടച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ്, മൊബൈല്‍ ആപ്പ്, വെബ്സൈറ്റ്, ചാറ്റ്ബോട്ട് ലിഗോ തുടങ്ങിയ ഡിജിറ്റല്‍ ടച്ച് പോയിന്‍റുകളും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം.

 

മൂന്ന് ദിവസത്തിനുള്ളില്‍ 65 ലക്ഷം പോളിസികള്‍ നല്‍കാന്‍ ഈ ഡിജിറ്റലൈസേഷന്‍ കമ്പനിയെ സഹായിച്ചു. പ്രീമിയം പുതുക്കലിന് ഉപഭോക്താക്കളെ ഓര്‍മപ്പെടുത്താന്‍ ഈ രംഗത്ത് തന്നെ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഹ്യൂമനോയിഡ് ടൂളും കമ്പനി ഉപയോഗിച്ചിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ 50,000-ത്തിലധികം ഉപഭോക്താക്കളെ ഹ്യൂമനോയിഡിന് വിളിക്കാനാകും. ഈ സംവിധാനം വഴി 87% ഉപഭോക്താക്കളും പ്രീമിയം പുതുക്കാന്‍ സന്നദ്ധരായി.

 

തങ്ങളുടെ എല്ലാ ഡിജിറ്റലൈസേഷന്‍ പരിപാടികളും ഉപഭോക്താക്കളെ ശാക്തീകരിക്കാനും അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത അനുഭവം നല്‍കാനും ലക്ഷ്യമിടുന്നതാണെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ കസ്റ്റമര്‍ എക്സ്പീരിയന്‍സ്, ഓപ്പറേഷന്‍സ് ഇവിപിയും ചീഫുമായ ആശിഷ് റാവു പറഞ്ഞു. ഡിജിറ്റലൈസേഷന്‍, തടസമില്ലാത്ത ക്ലെയിം സെറ്റില്‍മെന്‍റ് പ്രക്രിയ ഉറപ്പാക്കിയിട്ടുണ്ട്. പുതിയ സംരംഭങ്ങളിലൂടെ 90 ശതമാനം ഉപഭോക്താക്കളും മറ്റുള്ളവരുടെ സഹായമില്ലാതെ സര്‍വീസുകള്‍ തേടാന്‍ സജ്ജരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags