ഇന്ത്യൻ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം
Feb 17, 2022, 11:08 IST

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. രാവിലെ 9.15 ന് 258.53 പോയിന്റ് ഉയർന്ന സെൻസെക്സ് 58255.21 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 92.10 പോയിന്റ് മുന്നേറി. 17414.30 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 0.45 ശതമാനവും നിഫ്റ്റി 0.53 ശതമാനവും മുന്നേറി.
1387 ഓഹരികളുടെ മൂല്യം ഉയർന്നപ്പോൾ 360 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 84 ഓഹരികളുടെ മൂല്യത്തിൽ വ്യത്യാസം ഉണ്ടായില്ല. ടാറ്റാ മോട്ടോഴ്സ്, വിപ്രോ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹീറോ മോട്ടോകോർപ്, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് നിഫ്റ്റിയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത്.