‘മണിപ്പാല്‍സിഗ്ന പ്രോഹെല്‍ത്ത് പ്രൈം’ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു

google news
jyr
കൊച്ചി: മണിപ്പാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് څമണിപ്പാല്‍സിഗ്ന പ്രോഹെല്‍ത്ത് പ്രൈംچ പ്ലാന്‍ എന്ന പേരില്‍ പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു. ഇത് ഒരു സമഗ്ര ഹെല്‍ത്ത്കെയര്‍ ഇന്‍ഷുറന്‍സ് പ്ലാനാണ്. ഇത്  ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സയുടെ എല്ലാത്തരം ചെലവുകളും മാത്രമല്ല ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും രോഗ നിര്‍ണയ പരിശോധനകള്‍ക്കും ഫാര്‍മസി ചെലവുകള്‍ക്കുമുള്ള  ക്യാഷ് ലെസ് ഒപിഡി കവറേജും ലഭ്യമാക്കും. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സാ സമയത്തെ മെഡിക്കല്‍ ഇതര ചെലവുകള്‍ക്കും ഈ പ്ലാന്‍  പരിരക്ഷ നല്‍കുന്നു.

 

മണിപ്പാല്‍സിഗ്ന എപ്പോഴും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിവവേറ്റുന്നതില്‍ മുന്‍നിരയിലാണെന്നും ഏതൊരു പുതിയ ഉല്‍പന്നം കൊണ്ടുവരുമ്പോഴും അത്  ഉപയോക്താക്കള്‍ നേരിരുന്ന  കാതലായ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതാണെന്ന് കമ്പനി ഉറപ്പാക്കുന്നുണ്ടെന്നും  മണിപ്പാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസൂണ്‍ സിക്ദര്‍ പറഞ്ഞു.

 

ആശുപത്രിവാസത്തിനുപുറമെ എല്ലാത്തരം ആരോഗ്യപരിപാലനച്ചെലവുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി കസ്റ്റമൈസ്ഡ് ഹെല്‍ത്ത് കെയര്‍ സൊല്യൂഷനുകള്‍ ഇത് ലഭ്യമാക്കുന്നു. ഇത് ആജീവനാന്ത പുതുക്കലിനോടൊപ്പം 1 കോടി വരെ ഇന്‍ഷുറന്‍സ് തുക വാഗ്ദാനം ചെയ്യുന്നു.
 

Tags