പുതിയ ഇന്‍ഷുറന്‍സ് പ്ലാനുകളുമായി എല്‍ഐസി

google news
lic
 

പുതിയ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ അവതരിപ്പിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). ടെക് ടേം, ന്യൂ ജീവന്‍ എന്നീ പുതിയ പ്ലാനുകള്‍ പോളിസി ഉടമകളെ നിശ്ചിത പ്രീമിയം അടയ്ക്കാനും ഉറപ്പായ വരുമാനം നേടാനും അനുവദിക്കുന്നു. അതേസമയം, ഈ പ്ലാന്‍ എല്‍ഐസിയുടെ ഓണ്‍ലൈന്‍ 
വെബ്‌സൈറ്റിലൂടെ മാത്രമെ ലഭ്യമാകൂ. 

ഉപഭോക്താക്കള്‍ക്ക് രണ്ട് ആനുകൂല്യങ്ങളുള്ള ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം: ലെവല്‍ സം അഷ്വേര്‍ഡ്, ഇന്‍ക്രീസിംഗ് സം അഷ്വേര്‍ഡ്. സിംഗിള്‍, റെഗുലര്‍, ലിമിറ്റഡ് എന്നിങ്ങനെ ഏതെങ്കിലും പ്രീമിയം പേയ്മെന്റ് ഓപ്ഷനുകളിലൂടെ പോളിസി ഉടമകള്‍ക്ക് പ്രീമിയങ്ങള്‍ അടയ്ക്കാവുന്നതാണ്. ന്യൂ ജീവന്‍ അമര്‍ പ്ലാനിന് കീഴില്‍ സ്ത്രീകള്‍ക്ക് പ്രത്യേക നിരക്കുകള്‍ ലഭിക്കും. സിംഗിള്‍ പ്രീമിയം പ്ലാന്‍ പ്രകാരം, ഏറ്റവും കുറഞ്ഞ പ്രീമിയം 30,000 രൂപയാണ്. സാധാരണ പ്രീമിയം പേയ്‌മെന്റ് ഓപ്ഷന്‍  3,000 രൂപയാണ്. 18 വയസ് മുതല്‍ 65 വയസ് വരെ പ്രായമുള്ളവര്‍ക്ക് പോളിസിയില്‍ അംഗമാവാം. 10-40 വര്‍ഷം വരെയാണ് പോളിസി കാലാവധി. 


 

Tags