ലുലു മാൾ റമദാന്‍ ബിഗ് ഓഫർ: ഭാഗ്യ സമ്മാന ജേതാവിന് പൊമ്മ പെർഫ്യൂംസ് ഉപഹാരം നൽകി

google news
ut
തിരുവനന്തപുരം: ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി കഴിഞ്ഞ റമദാന്‍ സീസണിൽ പൊമ്മ പെർഫ്യൂംസ് നടത്തിയ ബിഗ് റമദാന്‍ ഓഫറിൽ തിരുവനന്തപുരം സ്വദേശിനി അനൂജയ്ക്ക് ഭാഗ്യസമ്മാനം. ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് പൊമ്മ - ഇമോജി പെർഫ്യൂമുകൾ വാങ്ങിയ ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഭാഗ്യസമ്മാന ജേതാവിനെ തെരഞ്ഞെടുത്തത്. അനൂജയ്ക്ക് ഭാഗ്യ സമ്മാനമായ സാംസംഗ്‌ ഗ്യാലക്‌സി ഫോൺ സമ്മാനിച്ചു.

ലുലു മാളിൽ നടന്ന ചടങ്ങിൽ ലുലു തിരുവനന്തപുരം ബയിങ് മാനേജർ സി.എ. റഫീഖ് വിജയിക്ക് സമ്മാനം കൈമാറി. ലുലു ഹെൽത്ത് ആൻഡ് ബ്യൂട്ടി ബയർ ഇസ്മായിൽ അൽ ജാമിർ, കോസ്മോകാർട്ട് ഇന്ത്യ ഡയറക്ടർ സൂരജ് കമൽ, സെയിൽസ് മാനേജർ മിഥുൻ എം വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ഉപഭോക്താക്കൾക്ക് അവരുടെ അഭിരുചിയനുസരിച്ച് നൂതന ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും ഗുണമേന്മയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള പെർഫ്യൂമുകൾ നൽകുവാനുമാണ് കോസ്‌മോകാർട്ടിന്റെ ശ്രമമെന്ന് ഡയറക്ടർ സൂരജ് കമൽ പറഞ്ഞു. ലുലു കൊച്ചി, തിരുവനന്തപുരം, പുതുതായി ആരംഭിക്കുന്ന ലുലു ലക്‌നൗ ,എന്നിവിടങ്ങളിലും കേരളത്തിലെയും യു എ ഇ യിലെയും പ്രധാന  സ്റ്റോറുകളിലും പൊമ്മ - ഇമോജി പെർഫ്യൂമുകൾ നിലവിൽ ലഭ്യമാണ്. ഇൻഡോ- മിഡിൽ ഈസ്റ്റ് ബിസിനസ് സംരംഭമായ കോസ്മോകാർട്ടിന്റെ ഏറ്റവും പുതിയ പൊമ്മ പെർഫ്യൂം സ്റ്റോർ കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചിരുന്നു. 2023 ഓടെ പൊമ്മ പെർഫ്യൂമിന്റെ ഉത്‌പാദനം പൂർണമായും ഫ്രാൻസിൽ നിന്നായിരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

Tags