മാര്‍സ് റിഗ്ലി കേസര്‍ പിസ്ത സ്‌നിക്കേഴ്‌സ് പുറത്തിറക്കി

google news
[[
കൊച്ചി : ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി മാര്‍സ് റിഗ്ലി അതിന്റെ ചോക്ലേറ്റ് ബ്രാന്‍ഡായ സ്നിക്കേഴ്സിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. പുതിയ സ്നിക്കേഴ്സ് കേസര്‍ പിസ്ത, സുഗന്ധദ്രവ്യമായ കുങ്കുമം, പ്രീമിയം നട്ട്‌സ്, പിസ്ത എന്നിവ ചേര്‍ന്നതാണ്. ഗ്യാലക്സി, സ്നിക്കേഴ്സ്, ബൗണ്ടി, എംആന്‍ഡ്എം, സ്‌കിറ്റില്‍സ്, ഓര്‍ബിറ്റ്, ഡബിള്‍ മിന്റ്, ബൂമര്‍ എന്നിവയാണ് മാര്‍സ് റിഗ്ലിയുടെ മറ്റു ബ്രാന്‍ഡുകള്‍. കേസര്‍ പിസ്ത  30 രൂപയ്ക്കും 50 രൂപയ്ക്കും ലഭ്യമാകും.

'ഹംഗര്‍ കാ റോയല്‍ സൊല്യൂഷന്‍' എന്ന ടാഗ് ലൈനോടെയാണ് പുതിയ സ്നിക്കേഴ്സ് കേസര്‍ പിസ്ത പുറത്തിറക്കിയിരിക്കുന്നത്. 2019ല്‍ പുറത്തിറക്കിയ ബദാം, കശുവണ്ടി, 2020 ല്‍ പുറത്തിറക്കിയ ബട്ടര്‍സ്‌കോച്ച്, ഫ്രൂട്ട്, നട്സ് തുടങ്ങിയ വേരിയന്റുകളുടെ  വിജയത്തെത്തുടര്‍ന്നാണ് കേസര്‍ പിസ്ത വേരിയന്റ് പുറത്തിറക്കുന്നത്.  സ്നിക്കേഴ്സ് ആരാധകര്‍ക്കിടയില്‍ ബ്രാന്‍ഡ് സ്നേഹം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞങ്ങളുടെ പോര്‍ട്ട്്ഫോളിയോ വിപുലീകരിക്കുന്നത് തുടരാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഈ പുതിയ വേരിയന്റ് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു മാര്‍സ് റിഗ്ലിയുടെ ഇന്ത്യയിലെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വരു കാന്ധാരി പറഞ്ഞു.

Tags