പുതിയ വിപണന പ്രചാരണ പരിപാടിയുമായി മുത്തൂറ്റ് ഫിനാന്‍സ്

google news
f
കൊച്ചി: മുത്തൂറ്റ്  ഫിനാന്‍സ് തങ്ങളുടെ പുതിയ വിപണന പ്രചാരണ പരിപാടിക്കു തുടക്കം കുറിച്ചു. രണ്ട് ആനകളുള്ള ലോഗോയുമായി ബ്രാന്‍ഡിന്റെ വിശ്വാസ്യതയില്‍ അടിസ്ഥാനമാക്കി ഹാത്തി പേ ഭരോസാ കരോഗെ തോ പക്കാ ജീതോഗെ എന്ന പേരിലാണ് ദേശീയ തലത്തില്‍ പുതിയ കാമ്പെയിന്‍ ആരംഭിച്ചിട്ടുള്ളത്. ബ്രാന്‍ഡ് അംബാസിഡര്‍ അമിതാബ് ബച്ചനാണ് കാമ്പെയില്‍ ആങ്കര്‍ ചെയ്യുന്നത്.  ചെസ് കളിയുടെ പശ്ചാത്തലത്തിലുള്ള സ്റ്റോറികള്‍ മൂന്നു ചിത്രങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബച്ചന്‍ ഓരോ ചിത്രത്തിലും വ്യത്യസ്ത റോളുകളിലും എത്തുന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ഗുണനിലവാരത്തോടു കൂടിയ ജീവിതം നയിക്കുവാന്‍ ജനങ്ങള്‍ക്കു സഹായമൊരുക്കുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഗ്രൂപ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. വൈകാരിക കറന്‍സിയായ വീട്ടിലെ സ്വര്‍ണാഭരണങ്ങളുടെ യഥാര്‍ത്ഥ സാധ്യതകള്‍ പ്രയൊജനപ്പെടുത്താന്‍ അവരെ പര്യാപ്തരാക്കും.  സ്വര്‍ണപണയ മേഖലയെ വളര്‍ത്തുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 

 

തങ്ങളുടെ നിലവിലുള്ളതും പുതുതായി സാധ്യതയുള്ളതുമായ ഉപഭോക്താക്കളുടെ മനസില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ എംബ്ലം ശക്തമായി പതിപ്പിക്കുന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് മുത്തൂറ്റ് ഗ്രൂപ് മാര്‍ക്കറ്റിങ് ആന്റ് സ്ട്രാറ്റജി ജനറല്‍ മാനേജര്‍ അഭിനവ് അയ്യര്‍ പറഞ്ഞു.

Tags