മുത്തൂറ്റ് ഫിനാൻസിന്റെ ലാഭം ഉയർന്നുതായി റിപ്പോർട്ടുകൾ

google news
g
 

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ ലാഭം നാല് ശതമാനം ഉയർന്നു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1043.60 കോടി രൂപയാണ് മുത്തൂറ്റ് ഫിനാൻസിന്റെ ലാഭം. ഇതേ കാലത്ത് കഴിഞ്ഞ വർഷം കമ്പനിയുടെ ലാഭം 1006.60 കോടി രൂപയായിരുന്നു.

2021 ഒക്ടോബർ - ഡിസംബർ കാലത്ത് കമ്പനിയുടെ വരുമാനം അഞ്ച് ശതമാനം ഉയർന്നു. 3168.10 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വർഷം ഇത് 3016.40 കോടി രൂപയായിരുന്നുവെന്നും കമ്പനി സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു.

Tags