പെന്‍ഷന്‍ നല്‍കുന്ന ബാങ്കുകളെ ഏകോപിപ്പിച്ച് പുതിയ പോര്‍ട്ടൽ

google news
pension
ഡല്‍ഹി: പെന്‍ഷന്‍കാരുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഏകീകൃത പോര്‍ട്ടലിന് രൂപം നല്‍കിയാതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുമായി ചേര്‍ന്നാണ് ഭവിഷ്യ എന്ന പേരിലുള്ള പോര്‍ട്ടലിന് രൂപം നല്‍കിയത്. പെന്‍ഷന്‍ നല്‍കുന്ന ബാങ്കുകളെ ഏകോപിപ്പിച്ചാണ് പുതിയ പോര്‍ട്ടലിന് രൂപം നല്‍കിയത്. 

പെന്‍ഷന്‍ വിതരണം, ട്രാക്കിങ് സംവിധാനം തുടങ്ങി വിവിധ സേവനങ്ങളോട് കൂടിയ പരിഷ്‌കരിച്ച രൂപമാണ് ഭവിഷ്യ. എസ്ബിഐയുടെ പെന്‍ഷന്‍ സേവാ പോര്‍ട്ടലുമായി സംയോജിപ്പിച്ചാണ് ഇതിന് രൂപം നല്‍കിയത്. സിംഗിള്‍ ലോഗിനിലൂടെ തന്നെ പെന്‍ഷനുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചത്. 

ബാങ്കും ശാഖയും തെരഞ്ഞെടുത്ത് ഭവിഷ്യ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. മാസംതോറുമുള്ള പെന്‍ഷന്‍ സ്ലിപ്പ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പെന്‍ഷന്‍കാര്‍ക്ക് അവസരം ഒരുക്കുന്നതാണ് പോര്‍ട്ടല്‍. ഫോം 16, ലൈഫ് സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്ക് മാറ്റല്‍ തുടങ്ങി പെന്‍ഷനുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ഈ പോര്‍ട്ടല്‍ വഴി നിര്‍വഹിക്കാന്‍ സാധിക്കും.

Tags