5 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ചെക്കുകൾക്ക് ഇനി പോസിറ്റീവ് പേ സിസ്റ്റം

pay system
  5 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ചെക്കുകൾക്ക് ഇനി മുതൽ പോസിറ്റീവ് പേ സിസ്റ്റം നിർബന്ധമാക്കി ബാങ്കുകൾ. ഈ മാസം മുതലാണ് ചെക്ക് ഇടപാടുകളിലെ തട്ടിപ്പുകൾ തടയാൻ  ബാങ്കുകൾ പോസിറ്റീവ് പേ നിർബന്ധമാക്കുന്നത്. ബാങ്കുകൾക്ക് വിവരങ്ങൾ നൽകിയില്ലെങ്കിൽ ബാങ്കുകൾ ചെക്കുകൾ മടക്കും. 

ചെക്ക് ഉപയോഗിച്ച് പണം കൈമാറുന്നവർ ഇനി മുതൽ 'പോസിറ്റീവ് പേ' നിർബന്ധിതമായും ചെയ്തിരിക്കണം.അഞ്ച് ലക്ഷത്തിനു മുകളിലുള്ള ചെക്ക് ഇടപാടുകൾ നടത്തുന്നവർ ചെക്ക് ഇഷ്യൂ ചെയ്ത തീയതി, ഗുണഭോക്താവിന്റെ പേര് തുടങ്ങിയ വിവരങ്ങൾ ബാങ്കിന് നൽകണം. ചെക്ക് നൽകുമ്പോൾ ഈ വിവരങ്ങൾ അപഗ്രഥിച്ചാണ് ബാങ്ക് പണം അനുവദിക്കുക. അതിനാൽ തന്നെ എത്രയും വേഗം വിവരങ്ങൾ നൽകിയില്ലെങ്കിൽ ചെക്കുകൾ മടങ്ങിയേക്കാം. വ്യക്തി വിവരങ്ങൾ, ഇമെയിൽ, മൊബൈൽ ബാങ്കിംഗ് ആപ്പ്, ഓൺലൈൻ ബാങ്കിംഗ് എന്നിവ വഴി ഇലക്ട്രോണിക് ആയും ഫയൽ ചെയ്യാം. ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ് പോസിറ്റീവ് പേ. അക്കൗണ്ട് ഉടമയ്ക്ക്  ചെക്ക് അനുവദിക്കുന്ന സമയത്ത് ബാങ്കിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തി ചെക്ക് ഇടപാടുകൾക്ക് അനുമതി നൽകുന്ന രീതിയാണിത്.  

  ഇനി മുതൽ  ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങൾ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുൻവശത്തും മറുവശത്തും എഴുതി കൊടുക്കണം. ബാങ്കുകൾക്ക്  പോസിറ്റീവ് പേ സംവിധാനം ഉപയോഗിച്ച് ചെക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാൻ സാധിക്കും.