കൊച്ചിയില്‍ പെപ്പര്‍ഫ്രൈയുടെ പുതിയ സ്റ്റുഡിയോ തുറന്നു

google news
pepperfry

കൊച്ചി: ഇ-കൊമേഴ്സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ പുതിയ  സ്റ്റുഡിയോ കൊച്ചിയില്‍  തുറന്നു. ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും, ഹോം, ലിവിങ് സ്പേസ് തുടങ്ങിയ വിപണികളില്‍ ഒമ്നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഓഫ്ലൈന്‍ വിപുലീകരണം. രാജ്യത്ത് 200ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് നൂറിലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.

 

പെപ്പര്‍ഫ്രൈ സ്റ്റുഡിയോ ഇന്ത്യയിലെ ഫര്‍ണിച്ചര്‍ റീട്ടെയില്‍ മേഖലയെ മാറ്റിമറിച്ചു. രാജ്യത്തുടനീളമുള്ള എഫ്ഒഎഫ്ഒ  സ്റ്റുഡിയോകളുടെ വിപുലീകരത്തിലൂടെയാണ് കമ്പനിയുടെ ഓമ്നിചാനല്‍ തന്ത്രം മുന്നോട്ടുകൊണ്ടുപോകുന്നു.  നിലവില്‍ 90-ലധികം പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നു. മെസര്‍സ് ചെറിയാന്‍ കണ്ടത്തില്‍ മാര്‍ക്കറ്റിങ്ങിന്‍റെ  പങ്കാളിത്തത്തോടെ ആരംഭിച്ച പുതിയ സ്റ്റുഡിയോ 1400  ചതുരശ്രഅടി വിസ്താരത്തില്‍ കൊച്ചി, കാക്കനാട് കാവനാട്ട് ബില്‍ഡിങ്ങിലാണ് സ്ഥിതി ചെയ്യുന്നത്. ഫര്‍ണിച്ചറുകളുടെയും ഹോം ഉല്‍പ്പന്നങ്ങളുടെയും വലിയ കാറ്റലോഗ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.  കമ്പനിയുടെ ഇന്‍റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്‍റുകള്‍ ഉപഭോക്താക്കള്‍ക്ക് ഡിസൈന്‍ സംബന്ധിച്ച ഉപദേശവും നല്‍കും. കേരളത്തിലെ ഹോം, ലിവിങ് സ്പേസ് ഉപഭോക്താക്കളുടെ തനതായ ആവശ്യങ്ങള്‍ക്കനുസൃതമായി വ്യക്തിഗത ഷോപ്പിങ് അനുഭവം നല്‍കാനാണ് കൊച്ചിയിലെ  സ്റ്റുഡിയോ ലക്ഷ്യമിടുന്നത്. 

 

ചെറിയാന്‍ കണ്ടത്തില്‍ മാര്‍ക്കറ്റിങ്ങുമായി ചേര്‍ന്ന്  കൊച്ചിയില്‍  തങ്ങളുടെ പുതിയ സ്റ്റുഡിയോ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസിങ് ആന്‍ഡ് അലയന്‍സസ് ബിസിനസ് ഹെഡ് അമൃത ഗുപ്ത പറഞ്ഞു. പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത് ഒരു സംരംഭക വിജയമാണ്,  കൂടാതെ മെട്രോപൊളിറ്റന്‍, മുന്‍നിര നഗരങ്ങളുടെ അപ്പുറത്തേക്ക് ഉപഭോക്താക്കളിലേക്ക് എത്താനും തങ്ങള്‍ ലക്ഷ്യമിടുന്നു. വിജയിച്ച ബിസിനസുകള്‍, വനിതാ സംരംഭകര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, നവ സംരംഭകര്‍ എന്നിവരാണ് തങ്ങളുടെ ഫ്രാഞ്ചൈസി പങ്കാളികള്‍. ഇന്ന് പെപ്പര്‍ഫ്രൈ ഉപഭോക്തൃ ഇടപെടലുകളുടെ വലിയൊരു ഭാഗം എആര്‍, വെര്‍ച്വല്‍ ഉല്‍പ്പന്ന ഇടപെടലുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകമെമ്പാടും വീടെന്ന വികാരം ജനിപ്പിക്കുക എന്ന തങ്ങളുടെ ദൗത്യത്തിലൂടെ, സ്ഥിരമായി മികച്ച ഉപഭോക്തൃ സേവനം നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

ഇന്ത്യയിലെ പ്രമുഖ ഹോം, ഫര്‍ണിച്ചര്‍ വിപണിയായ പെപ്പര്‍ഫ്രൈയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. പെപ്പര്‍ഫ്രൈ ഒരു വ്യത്യസ്ത ഓമ്നിചാനല്‍ ബിസിനസ്സിന് തുടക്കമിട്ടു, ഏറ്റവും വലിയ ഓമ്നിചാനല്‍ ഹോം ആന്‍ഡ് ഫര്‍ണിച്ചര്‍ ബിസിനസ്സ് സൃഷ്ടിക്കുന്നതിനുള്ള  യാത്രയില്‍ അവരുമായി സഹകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് പെപ്പര്‍ഫ്രൈ കൊച്ചി ഉടമ ചെറിയാന്‍ പറഞ്ഞു

 

പെപ്പര്‍ഫ്രൈയുടെ ഓര്‍ഡര്‍, വില്‍പനാനന്തര സേവനം, സ്റ്റുഡിയോ ഡിസൈന്‍ പിന്തുണ, ലോഞ്ച് ആന്‍ഡ് സെറ്റപ്പ്, പ്രവര്‍ത്തന മാര്‍ഗനിര്‍ദേശം, മാര്‍ക്കറ്റിങ്, പ്രമോഷനുകള്‍ എന്നിവയ്ക്കുള്ള പിന്തുണയാണ് 2017ല്‍ തുടക്കമിട്ട പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസി ബിസിനസ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ഹൈപ്പര്‍ ലോക്കല്‍ ഡിമാന്‍ഡും, ട്രെന്‍ഡും അറിയാവുന്ന  പ്രാദേശിക സംരംഭകരുമായാണ് പെപ്പര്‍ഫ്രൈ പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. എല്ലാ മാസവും ഏകദേശം 8-9 ഫ്രാഞ്ചൈസികള്‍ പെപ്പര്‍ഫ്രൈ അവതരിപ്പിക്കുന്നുണ്ട്.

 

പെപ്പര്‍ഫ്രൈയുടെ ഓഫ്ലൈന്‍ സാന്നിധ്യം വിപുലീകരിക്കാനാണ് പെപ്പര്‍ഫ്രൈ ആക്സിലറേറ്റര്‍ പ്രോഗ്രാം രൂപകല്‍പന ചെയ്തത്. ഫ്രാഞ്ചൈസി പങ്കാളികള്‍ക്ക് ആവശ്യമായ 15 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന പദ്ധതിച്ചെലവാണ് ഈ പ്രോഗ്രാമിനെ വ്യത്യസ്തമാക്കുന്നത്. 100 ശതമാനം വില തുല്യതയെ അടിസ്ഥാനമാക്കിയുള്ള ഈ മോഡലില്‍ പങ്കാളികള്‍ക്ക് ഉല്‍പ്പന്ന വിവരപട്ടിക കൈവശം വയ്ക്കേണ്ട ആവശ്യമില്ലാതെ തന്നെ പരസ്പര പ്രയോജനകരമായ ബിസിനസ് പങ്കാളിത്തമാക്കി ഇത് മാറുകയും ചെയ്യുന്നു. 

 

 

Tags