മുല്ലപ്പൂവിന് 'പൊന്നും വില'

google news
jasmine
 

ചെന്നൈ: മുല്ലപ്പൂവിന് പൊന്നും വില. മധുര മല്ലി എന്ന ഗണത്തില്‍പെടുന്ന മുല്ലപ്പൂമൊട്ടിന്റെ ഉയര്‍ന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപയാണ് ഇന്നത്തെ വില. ആവശ്യം കൂടിയതും ഉല്‍പാദനം കുറഞ്ഞതുമാണ് വില വര്‍ദ്ധനവിന് കാരണം.

നേരത്തെ പൂവിന് കിലോയ്ക്ക് 300 മുതല്‍ 600 രൂപ വരെയാണ് വിലയുണ്ടായിരുന്നത്. അതേസമയം, മറ്റു പൂക്കളുടെ വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.  ജമന്തി പൂവിന് കിലോയ്ക്ക് 150 രൂപയും പിച്ചിക്ക് 800 രൂപയുമാണ് ഇന്നത്തെ വിപണി വില.

Tags