പ്രിയങ്ക മോഹന്‍ ലാക്ടോ കലാമിന്‍റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍

എണ്ണമയം മൂലം ഉണ്ടാകുന്ന കുരുക്കളും കറുത്ത പാടുകളും ഇല്ലാത്ത നല്ല ചര്‍മം ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനാല്‍ ഇന്ത്യയില്‍ ചര്‍മ സംരക്ഷണ വിഭാഗം കുതിക്കുകയാണ്. ലാക്ടോ കലാമിന്‍റെ പുതിയ ശ്രേണി ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. ലാക്ടോ കലാമിന്‍റെ കാവോലിന്‍ ക്ലേ ദിവസവും ഉപയോഗിക്കുന്നത് എണ്ണമയം ഒഴിവാക്കി നല്ല ചര്‍മം തരുന്നു.
2023 സാമ്പത്തിക വര്‍ഷം ചര്‍മ സംരക്ഷണ, സൗന്ദര്യ വിഭാഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിപുലമാക്കി ബിസിനസ് വര്‍ധിപ്പിക്കാനാണ് ബ്രാന്‍ഡ് ആലോചിക്കുന്നത്.
ആധുനിക സ്ത്രീയെ സംബന്ധിച്ചിടത്തോളം ആരോഗ്യ സംരക്ഷണത്തോടൊപ്പം ചര്‍മ്മസംരക്ഷണവും പ്രധാനമാണ്. ദക്ഷിണേന്ത്യയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപുലീകരിക്കുമ്പോള്‍ പ്രിയങ്ക മോഹനുമായുള്ള സഹകരണത്തില്‍ തങ്ങള്‍ ആവേശഭരിതരാണ്. തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ പ്രിയങ്ക മോഹന്‍ ചെയ്തിട്ടുണ്ട്, കൂടാതെ സ്ക്രീനില്‍ ആകര്‍ഷകമായ വ്യക്തിത്വമുണ്ട്, ഇത് തങ്ങളുടെ ഉല്‍പ്പന്ന നിരയെ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ഡിവിഷന്‍ സിഇഒ നിതീഷ് ബജാജ് പറഞ്ഞു.
ലാക്ടോ കലാമി അതിന്‍റെ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്ന നിര വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി അതിന്‍റെ വളര്‍ച്ചാ യാത്രയില്‍ സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ലാക്ടോ കലാമിനുമായുള്ള സഹകരണത്തെക്കുറിച്ച് സംസാരിച്ച പ്രിയങ്ക മോഹന്‍ പറഞ്ഞു.