പേ​ടി​എ​മ്മി​ന് നി​യ​ന്ത്ര​ണം; പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് വിലക്കി ആർ.ബി.ഐ

google news
RBI takes action against Paytm Payments Bank
 ഓണ്‍ലൈന്‍ പണമിടപാട് രംഗത്തെ പ്രധാന സേവനദാക്കളിലൊന്നായ പേ ടിഎമ്മിന് ആര്‍ബിഐ നിയന്ത്രണം. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ പേ ടിഎമ്മിനെ ആര്‍ബിഐ വിലക്കി. ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കി. ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 
 
1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ 35 എ വകുപ്പ് അനുസരിച്ചാണ് നടപടി. 
 

ബാങ്കിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചില ആശങ്കകളെത്തുടർന്നാണ് നടപടിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2016ലാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് നിലവിൽ വരുന്നത്. 2017 മെയിൽ നോയ്ഡയിലെ ശാഖയിലൂടെയാണ് പ്രവർത്തനമാരംഭിച്ചത്. 2015ലാ​ണ് പേ​മെ​ന്‍റ് ബാ​ങ്കാ​യി ഉ​യ​ർ​ത്താ​നു​ള്ള പ്രാ​ഥ​മി​ക അ​നു​മ​തി ആ​ർ​ബി​ഐ ന​ൽ​കി​യ​ത്.

Tags