ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ രൂ​പ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു; ഇ–​റു​പ്പി ഡി​സം​ബ​ര്‍ ഒ​ന്നി​ന്; ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലാകുമെന്നു ആർബിഐ

google news
RBI to launch e-rupee for retail customers on December 1
 


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഒ​ടു​വി​ൽ ഡി​ജി​റ്റ​ൽ രൂ​പ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ഇ–​റു​പ്പി ഡി​സം​ബ​ര്‍ ഒ​ന്നി​ന് പു​റ​ത്തി​റ​ക്കു​മെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് അ​റി​യി​ച്ചു. നി​ല​വി​ലെ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍​ക്കു​പു​റ​മെ​യാ​യി​രി​ക്കും ഇ–​റു​പ്പി വി​നി​മ​യം. ഇതോടെ ഇടപാടുകള്‍ കൂടുതല്‍ സുഗമവും വേഗത്തിലുമാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇ–റുപ്പി പുറത്തിറക്കുന്നത്. രണ്ടാം ഘട്ടത്തിൽ കൊച്ചി ഉൾപ്പെടെയുള്ള 9 നഗരങ്ങളിൽ ഇ–റുപ്പി പുറത്തിറക്കും.


പ​രീ​ക്ഷ​ണം എ​ന്ന നി​ല​യി​ലാ​ണ് ഡി​സം​ബ​റി​ൽ ഡി​ജി​റ്റ​ൽ രൂ​പ പു​റ​ത്തി​റ​ക്കു​ന്ന​ത് എ​ന്ന് റീ​ട്ടെ​യി​ൽ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി (CBDC) വ്യ​ക്ത​മാ​ക്കി. ഡി​ജി​റ്റ​ൽ ടോ​ക്ക​ണി​ന്‍റെ രൂ​പ​ത്തി​ലാ​യി​രി​ക്കും ഇ-​രൂ​പ​യെ​ന്ന് ആ​ർ​ബി​ഐ പ​റ​യു​ന്നു. മൊ​ത്ത​വി​പ​ണി​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ആ​ർ​ബി​ഐ ഡി​ജി​റ്റ​ൽ ക​റ​ൻ​സി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

നി​ല​വി​ൽ ക​റ​ൻ​സി​യും നാ​ണ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന അ​തേ മൂ​ല്യ​ത്തി​ൽ ത​ന്നെ ഡി​ജി​റ്റ​ൽ രൂ​പ പു​റ​ത്തി​റ​ക്കും. ഇ​ത് ഇ​ട​നി​ല​ക്കാ​ർ വ​ഴി വി​ത​ര​ണം ചെ​യ്യും, അ​താ​യ​ത്, രാ​ജ്യ​ത്തെ തെ​രെ​ഞ്ഞെ​ടു​ത്ത ബാ​ങ്കു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യ​പ്പെ​ടും.

പ​ങ്കെ​ടു​ക്കു​ന്ന ബാ​ങ്കു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തും മൊ​ബൈ​ൽ ഫോ​ണു​ക​ൾ / ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ സം​ഭ​രി​ച്ചി​രി​ക്കു​ന്ന​തു​മാ​യ ഡി​ജി​റ്റ​ൽ വാ​ല​റ്റ് വ​ഴി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഡി​ജി​റ്റ​ൽ രൂ​പ ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ട് ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു.

ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ ലോകമെമ്പാടും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഡിജിറ്റൽ കറൻസിയെക്കുറിച്ച് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചിന്തിക്കാൻ തുടങ്ങിയത്. 66 രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനുള്ള പരീക്ഷണത്തിലാണ്. ഇതിനിടെയാണ് ആർബിഐ ഇ–റുപ്പി പുറത്തിറക്കുന്ന പ്രഖ്യാപനം നടത്തിയത്. 

Tags