റിലയൻസ് ഓഹരിയുടമകൾക്ക് ഒരാഴ്‌ച കൊണ്ട് നേടിയത് കോടിക്കണക്കിന് രൂപ

reliance
 

 റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരിയുടമകൾക്ക് ഒരാഴ്‌ച കൊണ്ട് നേടിയത്  കോടിക്കണക്കിന് രൂപ. ബിഎസ്ഇയിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള മികച്ച 10 കമ്പനികളിൽ ഏഴിന്റെയും വിപണി മൂലധനം 1,33,707.42 കോടി രൂപയോളമാണ് വർദ്ധിച്ചത്. അതിൽ തന്നെ ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയൻസ് ഇൻഡസ്ട്രീസാണ്.

ഓഹരി വിപണിയിലെ മികച്ച 10 കമ്പനികളിൽ ഏഴും ലാഭത്തിലായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് , എച്ച്ഡിഎഫ്‍സി ബാങ്ക് , ഇൻഫോസിസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‍സി, ഐടിസി എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ഭാരതി എയർടെൽ എന്നിവ നഷ്‌ടം നേരിടുകയും ചെയ്‌തു.

കഴിഞ്ഞയാഴ്‌ച റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 44,956.5 കോടി രൂപയായാണ് വർദ്ധിച്ചത്.