സ്വർണ വിലയിൽ വർധനവ്
Apr 12, 2022, 13:40 IST

കൊച്ചി: സ്വർണ വില ഇന്ന് കൂടി. സ്വർണം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ശനിയാഴ്ച ആഭ്യന്തര വിപണിയിൽ പവന് 280 രൂപ വർധിച്ച ശേഷം ഇന്നാണ് വില വർധനയുണ്ടാകുന്നത്.
ഇന്ന് പവന് 39,200 രൂപയിലും ഗ്രാമിന് 4,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയാണ് ഈ വർഷത്തെ ഉയർന്ന വില.