എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു

google news
SBI
 

ന്യൂഡല്‍ഹി: എസ്ബിഐ നെറ്റ്‌വര്‍ക്കിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. ബാങ്കിങ് സേവനങ്ങള്‍ സാധാരണനിലയിലായി.

ഇന്ന് രാവിലെ മുതലാണ് രാജ്യ വ്യാപകമായി എസ്.ബി.ഐ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടത്. സെര്‍വര്‍ തകരാറാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എസ്ബിഐ ശാഖകള്‍, എടിഎം, ഓണ്‍ലൈന്‍, യുപിഐ ഇടപാടുകള്‍ പൂര്‍ണമായും തടസപ്പെട്ടിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 5.30 വരെ സേവനങ്ങൾ ലഭ്യമാകില്ലെന്ന് യോനോ ആപ് ഉപയോക്താക്കൾക്ക് എസ്ബിഐ അറിയിപ്പ് നൽകിയിരുന്നു.

Tags