ഷോള്‍ വെല്‍നെസ് കമ്പനിയും ബ്രിന്റനും ധാരണയിലെത്തി

google news
;
കൊച്ചി ;  ഇന്ത്യന്‍ ബഹുരാഷ്ട്ര മരുന്നുകമ്പനിയായ ബ്രിന്റനും ഫുട് കെയര്‍ ബ്രാന്‍ഡായ ഷോള്‍ വെല്‍നെസ് കമ്പനിയുമായി കരാറിലെത്തി. ക്രാക്ക് ക്രീം ഉള്‍പ്പെടെയുള്ള ഷോളിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പനയും വിതരണവും നടത്തുതിനുള്ളതാണീ ധാരണ. ഷോളിന് ആര്‍ത്രൈറ്റിസ് പെയിന്‍ റിലീവര്‍, കസ്റ്റം ഫിറ്റ് ഓര്‍ത്തോട്ടിക്‌സ്, വിവിധതരം ഇന്‍സോളുകള്‍, ഓഡോര്‍-എക്‌സ്, ഒരു പ്രോബയോട്ടിക് എക്‌സ്ട്രാക്റ്റ് ഫോര്‍മുല ഫൂട്ട്‌സ് സ്‌പ്രേ, വാര്‍ട്ട് റിമൂവര്‍ ഫ്രീസ്, എവേ മാക്‌സ്,  ഇന്‍ഗ്രോ ടോനയില്‍ പെയിന്‍ റിലീവര്‍, ഫംഗല്‍ നെയില്‍ റിവൈറ്റലൈസര്‍ തുടങ്ങിയ പാദ സംരക്ഷണ ഉല്‍പ്പങ്ങളുടെ ഒരു നീണ്ട നിരയുണ്ട്. ഇന്ത്യയിലെ 80% വിപണി വിഹിതമുള്ള ഉത്പന്നമാണ് ക്രാക്ക് ക്രീം.

പാദ ശുചീകരണ ലോഷനുകള്‍, ക്രീമുകള്‍, റിപ്പയര്‍ ഓയിന്‍മെന്റുകള്‍ എന്നിവയുടെ ആവശ്യം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്്.ബ്രിന്റന് ഡെര്‍മറ്റോളജി, പീഡിയാട്രിക്, ഗൈനക്കോളജി എന്നിവയിലും താല്‍പ്പര്യമുണ്ട്. ഞങ്ങളുടെ വിതരണശൃംഘലയും ശക്തമായ വിപണനശേഷിയും ഉപയോഗിച്ച്  ഷോള്‍ വെല്‍നെസ് കമ്പനിയുടെ ഉത്പന്നങ്ങള്‍ പടുത്തുയര്‍ത്തുകയാണു ഞങ്ങളുടെ സംരംഭത്തിന്റെ ഉദ്ദേശ്യം. ബ്രാന്‍ഡിനെ കൂടുതല്‍ വളര്‍ത്താനും വിജയത്തിന്റെ ഉതിയിലെത്തിക്കാനും ഇതു സഹായിക്കും.' - ബ്രിന്റന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ  രാഹുല്‍കുമാര്‍ ദര്‍ദ പറഞ്ഞു.

Tags