ഓഹരി വിപണിയിൽ കുതിപ്പ്

google news
nifty
 

ഓഹരി വിപണിയിൽ കുതിപ്പ്. ദേശീയ സൂചിക നിഫ്റ്റി 17,873.50 പോയിന്റിലേക്ക് ഉയര്‍ന്നു.  മുംബൈ സൂചിക 60,000 പിന്നിട്ടു. വിദേശ ഫണ്ട് വീണ്ടും ഇന്ത്യയില്‍ എത്തിത്തുടങ്ങിയെന്ന വിലയിരുത്തലാണുള്ളത്. ആഗോളതലത്തലുള്ള പോസിറ്റീവ് പ്രവണതകളാണ് സൂചികയില്‍ നിര്‍ണ്ണായകമായത്.  

സെന്‍സെക്‌സ് ആദ്യവ്യാപാരത്തില്‍ തന്നെ നിര്‍ണായകമായ 60,000 കടന്നതോടെ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകളും ഉയര്‍ന്നു. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക 141.62 പോയിന്റ് ഉയര്‍ന്ന് 59,983.83 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 165.9 പോയിന്റ് ഉയര്‍ന്ന് 60,008.11 പോയിന്റിലേക്ക് കുതിച്ചു.  വിശാലമായ എന്‍എസ്ഇ നിഫ്റ്റി 48.25 പോയിന്റ് ഉയര്‍ന്ന് 17,873.50 പോയിന്റിലെത്തി.

എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രാടെക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ പിന്നിലായി.

ഏഷ്യയില്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികളും ഉയര്‍ന്നതാണ്, മിഡ്-സെഷന്‍ ഡീലുകളില്‍ സിയോള്‍ താഴ്ന്ന നിലയിലാണ്. ചൊവ്വാഴ്ച വാള്‍സ്ട്രീറ്റിലെ വിപണികളും ഉയര്‍ന്ന നിലയിലാണ് അവസാനിച്ചത്. 

Tags