ടി.എസ്. കല്യാണരാമന്റെ ആത്മകഥ പ്രകാശനം ചെയ്തു

ts kalyana raman
 

തിരുവനന്തപുരം: കല്യാണ്‍ ജൂവലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്റെ ആത്മകഥയായ 'ആത്മവിശ്വാസം' മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് നല്‍കി പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. 

തുണിക്കടയില്‍ തുടങ്ങി സ്വര്‍ണ്ണ വ്യാപാരത്തിലൂടെ ലോകമെങ്ങും പടര്‍ന്നു പന്തലിച്ച കല്യാണ്‍ ജൂവലേഴ്സിന്റെ കഥയാണ് സ്വന്തം ജീവിതവുമായി ഇട കലര്‍ത്തി ടി.എസ് കല്യാണരാമന്‍ പറയുന്നത്. അമിതാഭ് ബച്ചന്‍ ആണ് അവതാരികയെഴുതിയത്.  സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള കൈപ്പുസ്തകം എന്നാണ് ബച്ചന്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.


മാതൃഭൂമി ബുക്‌സിന്റെ ശാഖകളിലും ഓണ്‍ലൈനിലും പുസ്തകം ലഭ്യമാണ്. Link: https://www.mbibooks.com/product/aathmaviswasam/