മൊൾബിയോ ഡയഗ്നോസ്റ്റിക്സിൽ 85 മില്യൺ ഡോളർ ടെമാസെക് നിക്ഷേപിക്കുന്നു

google news
trablee
 

ഇന്ത്യ, 26 സെപ്റ്റംബർ 2022: ഉയർന്ന നിലവാരമുള്ളതും  ആരോഗ്യ സംരക്ഷണത്തിനുള്ള സാർവത്രിക പ്രവേശനത്തിന് നൂതനമായ പരിഹാരങ്ങൾ നൽകുന്നതുമായ ഗോവ ആസ്ഥാനമായുള്ള മോൾബിയോ ഡയഗ്നോസ്റ്റിക്സ്, അവരുടെ കമ്പനിയിൽ ടെമാസെക് 85 മില്യൺ ഡോളർ നിക്ഷേപിച്ചതായി പ്രഖ്യാപിച്ചു.

മോൾബിയോ അതിന്റെ പോയിന്റ്-ഓഫ്-കെയർ, പോർട്ടബിൾ, ബാറ്ററി-ഓപ്പറേറ്റഡ് റിയൽ-ടൈം പിസിആർ പ്ലാറ്റ്ഫോമായ ഗെയിം ചേഞ്ചിങ്ങ് ട്രൂനാറ്റ്®     (Truenat® ) സാങ്കേതികവിദ്യയ്ക്ക് പേരുകേട്ടതാണ്. ആഗോളതലത്തിൽ ഉയർന്ന സ്വാധീനം ചെലുത്തുന്ന മുന്നേറ്റമായി വാഴ്ത്തപ്പെടുന്ന ട്രൂനാറ്റ്® (Truenat®), ക്ഷയരോഗനിർണ്ണയത്തിനുള്ള സ്മിയർ മൈക്രോസ്കോപ്പിക്ക് പകരമായി ലോകാരോഗ്യ സംഘടന (WHO) അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ പോയിന്റ്-ഓഫ്-കെയർ മോളിക്യുലാർ ഡയഗ്നോസ്റ്റിക് പ്ലാറ്റ്ഫോമാണ്. സാംക്രമിക രോഗങ്ങളുടെ നേരത്തെയുള്ളതും വേഗത്തിലുള്ളതും കൃത്യവുമായ രോഗനിർണയം നടത്താനും സമയബന്ധിതവും ഉചിതവുമായ ചികിത്സയ്ക്ക് സഹായിക്കാനായി, വളരെ ദൂരെയുള്ളയും എത്തിപ്പെടാനാവാത്തതുമായ പ്രദേശങ്ങൾ ഉൾപ്പെടെ, ആരോഗ്യ സംരക്ഷണ ശൃംഖലയുടെ എല്ലാ തലങ്ങളിലും ഈ സാങ്കേതികവിദ്യ വിന്യസിക്കാൻ കഴിയും. ടിബിക്ക് പുറമെ കോവിഡ്-19, ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി, എച്ച്‌പിവി എന്നിവയും ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ വെക്‌റ്റർ-വാഹക രോഗങ്ങളും ഉൾപ്പെടെ 40 ലധികം രോഗങ്ങൾ പരിശോധിക്കാൻ ഈ പ്ലാറ്റ്‌ഫോമിനാകും.

പരക്കെ പ്രശംസിക്കപ്പെട്ട ട്രൂനാറ്റ്® റിയൽ-ടൈം പിസിആർ     ('Truenat® Real-Time PCR') ലോകമെമ്പാടുമുള്ള 40 തിലധികം രാജ്യങ്ങളിലായി 5,000 ത്തിലധികം ടെസ്റ്റിംഗ് സെന്ററുകളിൽ വിന്യസിച്ചിട്ടുണ്ട്. ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിക്ക് കീഴിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളമുള്ള പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ഈ ഉപകരണങ്ങൾ ഇന്ത്യാ ഗവൺമെന്റ് വിന്യസിച്ചിട്ടുണ്ട്. ക്ഷയരോഗത്തിനുള്ള ട്രൂനാറ്റ്®ന്റെ (Truenat®) ആഗോള വ്യാപനം ഐക്യരാഷ്ട്ര സംഘടന, യുഎസ്എയ്‌ഡ്‌സ്, ഗ്ലോബൽ ഫണ്ടുകൾ, ഗ്ലോബൽ ഡ്രഗ് ഫെസിലിറ്റി എന്നിവ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര ഏജൻസികൾ മുഖേന ആരംഭിച്ചതാണ്. രാജ്യത്തുടനീളമുള്ള ഗ്രാമീണ, വിഭവപരിമിത ഭൂമേഘലകളിലേക്ക്   ആർ‌ടി‌പി‌സി‌ആർ പരിശോധന  വിപുലീകരിച്ചുകൊണ്ട് കോവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിലും ട്രൂനാറ്റ്®  (Truenat®) ഒരു പ്രധാന പങ്ക് വഹിച്ചു.

മോത്തിലാൽ ഓസ്‌വാൾ  ഓൾട്ടർനേറ്റ്‌സ് പോലുള്ള നിലവിലെ  നിക്ഷേപകർക്കൊപ്പം ടെമാസെക്കിനെ (Temasek)  ഉൾപ്പെടുത്തുന്നത്, ക്ലിനിക്കൽ ആവശ്യങ്ങൾ സംബധിച്ച  വിടവുകൾ നികത്തുന്നതിനെ അടിസ്ഥാനമാക്കിയുള്ള നിരവധി നിയർ-കെയർ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും വാണിജ്യവത്കരിക്കാനുമുള്ള കമ്പനിയുടെ കഴിവിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യും. കൂടാതെ, ട്രൂനാറ്റ്® (Truenat®) പ്ലാറ്റ്‌ഫോമിനെ ആഗോള വിപണികളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ അതിവേഗം പിന്തുടരാനും ഇത് കമ്പനിയെ സഹായിക്കും.

മോൾബിയോ ഡയഗ്‌നോസ്റ്റിക്‌സ് ഡയറക്ടറും സിഇഒയുമായ ശ്രീറാം നടരാജൻ പറഞ്ഞു, “ടെമാസെക്കിനെ ഉൾപ്പെടുത്താനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഉയർന്ന നിലവാരമുള്ള, പോയിന്റ്-ഓഫ്-കെയർ മോളിക്യുലാർ ഡയഗ്നോസ്റ്റിക് സിസ്റ്റങ്ങളുടെ ആവശ്യം ഇന്ന് എന്നത്തേതിലും കൂടുതലാണ്. ടെമാസെക്കുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ആഗോള ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സുസ്ഥിരമായ ചോയ്സുകൾ നൽകാനുള്ള ഞങ്ങളുടെ കഴിവിനെ ശക്തിപ്പെടുത്തും.”

മോൾബിയോ ഡയഗ്നോസ്റ്റിക്‌സ് ഡയറക്ടറും സിടിഒയുമായ ഡോ ചന്ദ്രശേഖർ നായർ ഈ നിക്ഷേപത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു, “ആഗോളതലത്തിൽ രോഗനിർണ്ണയത്തിലെ നിർണായക വിടവുകൾ പരിഹരിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ഉപയോഗച്ച് പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ടെമാസെക്കുമായുള്ള പങ്കാളിത്തം ത്വരിതപ്പെടുത്തുന്നതായി ഞങ്ങൾ കാണുന്നു” 

മോത്തിലാൽ ഓസ്‌വാൾ ആൾട്ടർനേറ്റ്സിന്റെ ഡയറക്ടറായ രോഹിത് മന്ത്രി ഇപ്രകാരം പറഞ്ഞു. “കഴിഞ്ഞ മൂന്ന് വർഷമായി, മോൾബിയോ ഇന്ത്യയിലുടനീളമുള്ള ഡയഗ്നോസ്റ്റിക് മാതൃക മാറ്റിക്കൊണ്ട് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിൽ യഥാർത്ഥ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോക നവീകരണത്തിന്റെയും 'മെയ്ക്ക് ഇൻ ഇന്ത്യ'യുടെയും യഥാർത്ഥ സാക്ഷ്യപത്രമാണ് മോൾബിയോ. മൂലധനത്തിന്റെ ആവശ്യകത അങ്ങേയറ്റം നിർണായകമായപ്പോൾ, കൊവിഡിന് ഏതാനും മാസം മുമ്പ് ഞങ്ങൾ മോൾബിയോയുമായി സഹകരിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയിലെ ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതിൽ മോൾബിയോ വളരെ പ്രധാന പങ്ക് വഹിക്കുന്നതിന് അത് കാരണമായി. ഇപ്പോൾ, കമ്പനി ആഗോളതലത്തിലേക്ക് നീങ്ങുമ്പോൾ, ഞങ്ങൾ അത്യധികം ആവേശഭരിതരാണ്. മൊൾബിയോയുടെ വളർച്ചയുടെ ഈ യാത്രയിൽ പുതിയ പങ്കാളിയായി ടെമാസെക്കിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.”

ഈ ഇടപാടിന്റെ പ്രത്യേക ഉപദേഷ്‌ടാക്കളായി അല്ലെഗ്രോ ക്യാപിറ്റൽ പ്രവർത്തിച്ചു.

Tags