അദാനി ഗ്രൂപ്പിന്റെ മൂന്ന് കമ്പനികളില്‍ അബുദാബി ആസ്ഥാനമായുള്ള കമ്പനി നിക്ഷേപിച്ചത് 2 ബില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: ഹരിത ഊര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദാനി ഗ്രൂപ്പിന്റെ മൂന്ന് കമ്ബനികളില്‍ അബുദാബി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്ബനി രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ (എജിഇഎല്‍) 3,850 കോടി രൂപയും, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡില്‍ (എടിഎല്‍) 3,850 കോടി രൂപയും ഐഎച്ച്‌സി നിക്ഷേപിക്കും. എന്നാല്‍ ഏറ്റവും വലിയ നിക്ഷേപം നടക്കുന്നത് അദാനി എന്റര്‍പ്രൈസസിലാണ് (എഇഎല്‍). 7,700 കോടി രൂപയാണ് ഇതില്‍ ഐഎച്ച്‌സി നിക്ഷേപിക്കാനൊരുങ്ങുന്നത്. അതേസമയം മൂന്ന് സ്ഥാപനങ്ങളില്‍ നിന്നായി എത്ര ഓഹരികള്‍ വാങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
മുന്‍ഗണനാ ഓഹരി വിഹിതത്തിലൂടെയാകും ഈ നിക്ഷേപം സാധ്യമാക്കുക. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഒന്നിലധികം തന്ത്രപരമായ അവസരങ്ങളില്‍ ബിസിനസ് പങ്കാളിത്തം വളര്‍ത്തുന്നതിന് ഐഎച്ച്‌സി, അദാനി പോര്‍ട്ട്‌ഫോളിയോ സഹായകരമാകും.
ഹരിത ഊര്‍ജ്ജ മേഖല ഉള്‍പ്പെടെ ആഗോളതലത്തില്‍ രാജ്യം വളരെയധികം നവീകരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്.