വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു

google news
ff
കൊ​ച്ചി: വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടി. സി​ലി​ണ്ട​റി​ന് 106 രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്.ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 2,009 രൂ​പ​യാ​യി. ഗാ​ര്‍​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.ഫെ​ബ്രു​വ​രി ആ​ദ്യം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചി​രു​ന്നു. കൊ​ച്ചി​യി​ല്‍ 101 രൂ​പ​യാ​ണ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് കു​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ 106 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഈ വർധനയോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. അതേസമയം അഞ്ച് കിലോ സിലിണ്ടറിന് 27 രൂപ വർധിച്ചു. ഡൽഹിയിൽ അഞ്ച് കിലോ സിലിണ്ടറിന് 569 രൂപയാണ് വില. കൊൽക്കത്തയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 105 രൂപ വർധിച്ച് 2,089 രൂപയായി. മുംബൈയിൽ വാണിജ്യ വാതകത്തിന് 105 രൂപ കൂടി 1,962 രൂപയാകും.

Tags