വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​ വർധിച്ചു

google news
HH
കൊ​ച്ചി: വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ല്‍ വ​ര്‍​ധ​ന. 256 രൂ​പ​യു​ടെ വ​ര്‍​ധ​നയാണ് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ലെ വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 2,256രൂ​പ​യാ​യി.

അ​തേ​സ​മ​യം, സി​എ​ന്‍​ജി നി​ര​ക്കും ടോ​ള്‍ നി​ര​ക്കും വ​ർ​ധി​പ്പി​ച്ചു. സം​സ്ഥാ​ന​ത്ത് ഒ​രു കി​ലോ സി​എ​ന്‍​ജി​ക്ക് എ​ട്ടു​രൂ​പ​യാ​ണ് കൂ​ടി​യ​ത്. കൊ​ച്ചി​യി​ല്‍ ഒ​രു കി​ലോ സി​എ​ന്‍​ജി​ക്ക് 80 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല. മ​റ്റു ജി​ല്ല​ക​ളി​ല്‍ ഇ​ത് 83 രൂ​പ വ​രെ​യാ​കും. വി​വി​ധ റോ​ഡു​ക​ളി​ലെ ടോ​ള്‍ നി​ര​ക്ക് 10 ശ​ത​മാ​നം കൂ​ടി. കാ​റു​ക​ള്‍​ക്ക് 10 രൂ​പ മു​ത​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 65 രൂ​പ വ​രെ വ​ര്‍​ധ​ന. ഒ​രു മാ​സ​ത്തേ​ക്ക് എ​ടു​ക്കു​ന്ന പാ​സ് നി​ര​ക്കി​ലും വ​ര്‍​ധ​ന​യു​ണ്ട്.

Tags