രാജ്യത്ത് പാചക വാതക വില വീണ്ടും ഉയർന്നു

google news
j
 

രാജ്യത്ത് പാചക വാതക വില ആയിരം കടന്നതായി റിപ്പോർട്ടുകൾ. ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. ഇതോടെ 14.2 കിലോ സിലിണ്ടറിന്‍റെ വില 1006.50 രൂപയായി.

കഴിഞ്ഞ മാർച്ചിലാണ് അവസാനമായി പാചകവാതക വിലയില്‍ വർധനവ് ഉണ്ടായത്. ഒന്നരമാസത്തിന് ശേഷമാണ് വർധനയുണ്ടായിരിക്കുന്നത്. 956.50 രൂപയായിരുന്നു 14.2 കിലോ ഗാർഹിക സിലിണ്ടറിന്‍റെ നിലവിലെ വില.

Tags