മികച്ച ഷോപ്പിംഗ് അനുഭവവുമായി മൂവബിൾ ഫർണിച്ചർ സ്റ്റോറിന്റെ രണ്ടാമത് ഷോറൂം പ്രവർത്തനമാരംഭിച്ചു

google news
movable furniture

ഫർണീച്ചർ രംഗത്ത് തിരുവനന്തപുരത്തിന് പുതിയ മേൽവിലാസം സമ്മാനിച്ച മൂവബിൾ ഫർണിച്ചർ സ്റ്റോറിന്റെ രണ്ടാമത് ഷോറൂം പ്രവർത്തനമാരംഭിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ കസ്റ്റമൈസഡ് ഫർണീച്ചർ കോൺസെപ്റ്റായ മൂവബിളിന്റെ രണ്ടാമത് ബ്രാഞ്ച് മാർച്ച് പതിമൂന്നിനാണ് പ്രവർത്തനമാരംഭിച്ചത്. തിരുവനന്തപുരം നാലാഞ്ചിറയിലാണ് പുതിയ വിപുലമായ സ്റ്റോർ പ്രവർത്തിക്കുന്നത്. 

movable

സാധാരണ ഫർണീച്ചർ ഷോപ്പിൽ നിന്ന് മാറിയുള്ള കോൺസെപ്റ്റാണ് മൂവബിൾ കേരളത്തിന് പരിചയപ്പെടുത്തി നൽകിയത്. ഷോറൂമിൽ എത്തുന്ന കസ്റ്റമേഴ്‌സിന് അവിടെയുള്ള വിപുലമായ ശേഖരത്തിൽ നിന്ന് ആവശ്യമുള്ളവ തെരഞ്ഞെടുക്കാം. ഇതിന് പുറമെ മൂവബിൾ മുന്നോട്ടുവെച്ച് കൺസെപ്റ്റ് പ്രകാരം കസ്റ്റമേഴ്‌സിന്റെ അഭിരുചിക്കനുസരിച്ചുള്ള ഫർണീച്ചറുകൾ ഇവിടെ നിന്ന് ഡിസൈൻ ചെയ്യാനും സാധിക്കും. 

movable

വീടിന്റെയും ഫണീച്ചർ ഇടാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും അളവിനും അഴകിനും അനുസരിച്ച് ഇത്തരത്തിൽ ഏത് ഫർണീച്ചർ വേണമെങ്കിലും ഡിസൈൻ ചെയ്യാൻ മൂവബിളിൽ സാധിക്കും. അതിനാൽ തന്നെ ഇഷ്ടമുള്ള മരത്തിലോ വലിപ്പത്തിലോ അളവിലോ നിറത്തിലോ ഇഷ്ടപ്പെട്ട ഫർണീച്ചർ കിട്ടാനില്ല എന്ന നിരാശ മൂവബിളിൽ എത്തുന്നവർക്ക് ഉണ്ടാകില്ല. 

movable

ഏറെ ഗുണമേന്മയുള്ളതും ഈടുനിൽക്കുന്നതുമായ മൂവബിളിലെ ഫർണീച്ചർ പ്രത്യേകമായി ഡിസൈൻ ചെയ്ത് എടുക്കുന്നു എന്ന കാരണത്താൽ ഉപഭോക്താവിന് കൂടുതൽ പണം നൽകേണ്ടതില്ല എന്ന പ്രത്യേകതയും മൂവബിളിന് സ്വന്തമാണ്. കസ്റ്റമർ ആവശ്യപ്പെടുന്ന സമയത്ത് ഫാക്ടറി വിലയിൽ സാധനങ്ങൾ ലഭ്യമാകും. 

movable

തിരുവനന്തപുരം വെൺപളവട്ടത്ത് വിജയഗാഥ രചിച്ച മൂവബിൾ നാലാഞ്ചിറയിലേക്ക് കൂടി എത്തിയതോടെ തിരുവനന്തപുരത്ത് ഫർണീച്ചർ രംഗത്ത് കൂടുതൽ മാറ്റങ്ങൾക്ക് തുടക്കമാവുകയാണ്. നാലാഞ്ചിറ സ്‌റ്റെപ്സ് ജംഗ്‌ഷനിലെ മദർ മാർട്ടിന് എതിർവശത്തുള്ള മൂവബിൾ സ്റ്റോറിലെ വിപുലമായ ശേഖരം നേരിൽ കാണാൻ ഇപ്പോൾ തന്നെ സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8593012255 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags