ഓഹരി സൂചികളില്‍ ഇന്നും നേട്ടമില്ല

google news
f
 

മുംബൈ: വ്യാപാര ആഴ്ചയിലെ അവസാന ദിവസത്തിലും സൂചികളില്‍ നേട്ടമില്ല. തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തെതുടര്‍ന്ന് നിഫ്റ്റി 17,300ന് താഴെ എത്തി. 

സെന്‍സെക്‌സ് 135 പോയന്റ് നഷ്ടത്തില്‍ 57,756ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 17,265ലുമാണ് വ്യാപാരം ആരംഭിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതാണ് നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. 

വിപ്രോ, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. 

Tags