ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; നിഫ്റ്റി 17,450നരികെ

google news
g
 

മുംബൈ: വലിയൊരു തകര്‍ച്ചയ്ക്കുശേഷമുള്ള രണ്ടാമത്തെ ദിവസവും വിപണിയില്‍ വൻ നേട്ടം. നിഫ്റ്റി 17,400ന് മുകളിൽ എത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

സെന്‍സെക്‌സ് 301 പോയന്റ് ഉയര്‍ന്ന് 58,443ലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,443ലുമാണ് വ്യാപാരം തുടങ്ങിയത്. യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ അയവുവന്നതാണ് ആഗോളതലത്തില്‍ വിപണിയെ തുണച്ചത്. ഉപഭോക്തൃ വില സൂചിക ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ കനത്ത ചാഞ്ചാട്ടം ഉണ്ടാകാൻ സാധ്യത ഉണ്ട്. 

Tags