സ്വര്‍ണവിലയില്‍ മാറ്റമില്ല

google news
gold rate
 

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് സ്വര്‍ണം ഗ്രാമിന് 4855 രൂപയും ഒരു പവന് 38,840 രൂപയുമാണ് വില. കഴിഞ്ഞ ദിവസവും ഇതു തന്നെയായിരുന്നു നിരക്കുകള്‍. സംസ്ഥാനത്ത് വ്യാഴാഴ്ച്ച സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയുണ്ടായിരുന്നു. പവന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ച് 39,000 രൂപയും ഒരു ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4875 രൂപയുമായിരുന്നു. ഇത് നവംബറിലെ ഏറ്റവും ഉയര്‍ന്ന വില നിരക്കാണ്. 


അതേസമയം, ആഗോളതലത്തില്‍ നേരിയ ഇടിവിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലേയും, ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്.

Tags