ചെറുകിട വായ്പാ മേഖലയില്‍ വനിതകളുടെ സാന്നിധ്യം കൂടുന്നതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട്

google news
DD
കൊച്ചി: രാജ്യത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും വനിതകള്‍ വായ്പകള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായതായി വനിതാദിനത്തോടനുബന്ധിച്ച് ട്രാന്‍സ് യൂണിയന്‍ സിബില്‍ പുറത്തിറക്കിയ ചെറുകിട വായ്പകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

 

രാജ്യത്തെ 435 ദശലക്ഷത്തോളം വരുന്ന വനിതകളില്‍ 54 ദശലക്ഷത്തോളം പേര്‍ സജീവ വായ്പകള്‍ ഉള്ളവരാണ്.  മികച്ച വായ്പാ പ്രൊഫൈലുകളുമായി ശക്തമായൊരു ഉപഭോക്തൃ വിഭാഗമായി വനിതകള്‍ ഉയര്‍ന്നു വരുന്നതായും ഇതു ചൂണ്ടിക്കാട്ടുന്നു.  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വനിതാ വായ്പാ ഉപഭോക്താക്കളുടെ കാര്യത്തില്‍ 19 ശതമാനം വളര്‍ച്ചയാണുണ്ടായത്.  പുരുഷന്‍മാരുടെ കാര്യത്തില്‍ ഇതു 14 ശതമാനം മാത്രമാണ്. 

 

വിദ്യാഭ്യാസം, ഭവനം, വാഹനം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ വനിതകള്‍ക്ക് ഇപ്പോള്‍ എളുപ്പത്തില്‍ വായ്പകള്‍ നേടാനാവുന്ന സ്ഥിതിയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഹര്‍ഷല ചന്ദോര്‍കര്‍ പറഞ്ഞു. 

 

ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിന്നുള്ള വനിതാ വായ്പാ ഉപഭോക്താക്കളുടെ എണ്ണവും ഗണ്യമായി വര്‍ധിക്കുകയാണെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.  ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും നിന്നുള്ള വനിതാ വായ്പാ ഉപഭോക്താക്കളുടെ കാര്യത്തില്‍ അഞ്ചു  ശതമാനം വര്‍ധനവാണുണ്ടായത്.
 

Tags